
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനും അത്തരത്തിൽ രോമാഞ്ചം കൊള്ളിക്കുന്നതാണ്. ഇപ്പോഴിതാ, ‘മാര്‍ക്കോ’യുടെ ഫാൻമേഡ് അനിമേഷൻ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം തീർക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളാണ് അനിമേഷൻ വീഡിയോയിൽ കാണാൻ സാധിക്കുക.

വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി. ചിത്രത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പങ്കുവെച്ചു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമ്മന്റുകളുമായി രംഗത്തെത്തുന്നത്. “മലയാളത്തിന്റെ കെജിഎഫ് ആണോ മാർക്കോ” എന്നാണ് ഒരു ആരാധകന്റെ ചോദ്യം.

ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ജഗദീഷ്, സിദ്ദിഖ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെയും കണ്ടിട്ടില്ലാത്ത ആക്ഷൻ – വയലൻസ് രീതിയിലാണ് ‘മാർക്കോ’യിൽ താരങ്ങളെ കാണാനാകുക. കലൈ കിംഗ്സൺ ആക്ഷൻ ഡയറക്ടറായ ചിത്രം നിർമ്മിച്ചിരിക്കുന്നത് ക്യൂബ്സ് എന്റർടൈൻമെന്റ്സാണ്. 30 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 25 നാണു ചിത്രം തീയറ്ററുകളിലെത്തുന്നത്.