:
റാഞ്ചി: വരാനിരിക്കുന്ന ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള 35 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ബുധനാഴ്ച പുറത്തിറക്കി. നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹേമന്ത് സോറന്റെ സഹോദരന്‍ ബസന്ത് സോറന്‍ ദുംകയിലും അസംബ്ലി സ്പീക്കര്‍ രവീന്ദ്രനാഥ് മഹ്‌തോ നലയിലും മന്ത്രി മിഥിലേഷ് താക്കൂര്‍ ഗര്‍വായിലും സോനു സുദിവ്യ ഗിരിദിയിലും ബേബി ദേവി ദുമ്രിയിലും മത്സരിക്കും.
ചൈബാസയില്‍ നിന്നുള്ള ദീപക് ബിരുവ, അടുത്തിടെ ജെഎംഎമ്മില്‍ ചേര്‍ന്ന ബിജെപി എംഎല്‍എയായ കേദാര്‍ ഹസാര എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. ഹേമന്ത് സോറന്‍രെ ജെഎഎമ്മും കോണ്‍ഗ്രസും ഒരുമിച്ചാണ് ഇത്തവണ 81 സീറ്റുകളില്‍ 71ലേയ്ക്കും മത്സരിക്കുന്നത്. ജാര്‍ഖണ്ഡിലെ 43 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചിരുന്നു. 2.60 കോടി വോട്ടര്‍മാരാണ് ജാര്‍ഖണ്ഡിന്‍രെ ഭാവി സര്‍ക്കാരിനെ തീരുമാനിക്കുന്നത്.