മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗായിക കെ എസ് ചിത്ര. സംഗീത മേഖലയിൽ ചിത്രയെ തേടിയെത്താത്ത പുരസ്കാരങ്ങളില്ല. എന്നാൽ എല്ലാ സുഖ സൗകര്യങ്ങളും ദൈവം നൽകിയപ്പോൾ ചിത്രയുടെ ഒരു സന്തോഷം ദൈവം തിരികെയെടുത്തു. മകൾ നന്ദന. 15 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ മകളെ കണ്ട് കൊതി തീരും മുൻപേ നന്ദന വിട വാങ്ങി. ഇപ്പോൾ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ നന്ദനയ്ക്ക് 21 വയസ് ആകുമായിരുന്നു പ്രായം.
സുരേഷ് ഗോപിയുടെ മരിച്ചുപോയ മകളുടെ ചിത്രത്തിന് പിന്നാലെ കെ എസ് ചിത്രയുടെ മകളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആർട്ടോമാനിക് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. ഡിജിറ്റൽ ആർട്ട് വഴിയാണ് നന്ദനയുടെ ചിത്രം വരച്ചിരിക്കുന്നത്. സ്വർണ നിറത്തിലുള്ള സാരിയാണ് നന്ദനയുടെ വേഷം. പൊട്ടും കുറിയുമൊക്കെ തൊട്ട് അമ്മ ചിത്രയോടൊപ്പം നിൽക്കുന്ന ചിത്രമാണിത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തുന്നത്. കണ്ടിട്ടു കണ്ണു നിറയുന്നുവെന്നാണ് പലരുടെയും അഭിപ്രായം.