ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല, സർക്കാരിന് നോട്ടീസ്

supreme court of india

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ തല്ക്കാലം സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. ഹർജി മൂന്നാഴ്ച്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നിർമാതാവ് സജിമോൻ സാറയിൽ നൽകിയ ഹർജി നവംബർ 19 നാണു ഇനി പരിഗണിക്കുക. ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെ ചോദ്യം ചെയ്ത് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്ലെങ്കിൽ പോലും റിപ്പോർട്ടിലെ മൊഴികൾ വിശദമായി പരിശോധിച്ച് കേസെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍, അന്വേഷണം നടത്തുന്നതിനിടെ പരാതിക്കാരുടെ പേരുകളും വിശദാംശങ്ങളൂം പരസ്യപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആരോപണ വിധേയരായവര്‍ക്ക് കേസിൻ്റെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നത് വരെ എഫ്.ഐ.ആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments