ഒരാഴ്ച്ചയ്ക്കിടെ മരണപ്പെട്ടത് ഏഴ് പേര്‍
ഹുബ്ബള്ളി: കര്‍ണാടകയിലെ വിജയനഗര ജില്ലയില്‍ മലിന ജലം കുടിച്ച് അഞ്ച് പേര്‍ മരണപ്പെട്ടു. മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള പിഞ്ച്കുഞ്ഞും ഉള്‍പ്പെടുന്നു. ഹരപ്പനഹള്ളി താലൂക്കിലെ തമ്പിഗേരി ഗ്രാമത്തില്‍ രണ്ടാഴ്ച്ചയിലധികമായി ലഭിച്ചിരുന്നത് മലിനമായ വെള്ളമായിരുന്നു. ശുദ്ധജല വിതരണ പൈപ്പുകളിലെ പ്രധാന പൈപ്പിലേയ്ക്ക് ട്രെയിനേജ് മാലിന്യമുള്ള വെള്ളം എത്തിയപ്പോള്‍ ശുദ്ധജലം മലിനപ്പെടുകയായിരുന്നു.
പലവിധ അസ്വസ്ഥകള്‍ പ്രദേശവാസികള്‍ക്ക് രണ്ടാഴ്ച്ചയിലെറെയായി ഉണ്ടായിരുന്നു. പിന്നാലെ അഞ്ച് പേര്‍ വിവിധ ദിവസങ്ങളില്‍ മരണപ്പെടുകയായിരുന്നു. ഏകദേശം 25ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം മലിനജലം കുടിച്ചതിനാലാണെന്ന വ്യക്തമായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കര്‍ണാടകയില്‍ ജലമലിനീകരണം മൂലമുള്ള ഏഴാമത്തെ മരണമാണിത്.