“ചില കാര്യങ്ങളിൽ ഒന്നിച്ച് നിൽക്കാൻ പറ്റുന്നില്ല ” ; സാലറി ചലഞ്ചിൽ നിരാശ അറിയിച്ച് മുഖ്യമന്ത്രി

Mundakai Chooralmala rehabilitation project

തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പേരിൽ സംഘടിപ്പിച്ച സാലറി ചലഞ്ച് തൃപ്തികരമല്ല. പ്രതീക്ഷിച്ച തുക സാലറി ചലഞ്ചിൽ നിന്ന് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനക്കാരിൽ നിന്നും നിർബന്ധപൂർവ്വം പണം വാങ്ങില്ലെന്ന് തന്നെയായിരുന്നു സർക്കാർ നിലപാട്. 5 ദിവസ ശമ്പളം നൽകാമെന്ന ധാരണയാണ് ജീവനക്കാരുടെ സംഘടന‌കൾക്കിടയിലുണ്ടായത്. അതിനിടെ ഒരു സംഘടന ഭാരവാഹികൾ തന്നെ കാണാൻ വന്നു, പ്രയാസങ്ങൾ പറഞ്ഞു .

സംഘടനയുടെ നിലപാട് മാറ്റണമെന്നാണ് അവരോട് പറഞ്ഞത്. സാമൂഹിക പ്രതിബന്ധതയുണ്ടാകണം. 5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുത് എന്നെല്ലാം പറഞ്ഞു. ഇതിനൊക്കെ അവസാനം ലഭ്യമായ തുക വിവര കണക്കുകൾ കാണുമ്പോൾ ചില കാര്യങ്ങളിൽ നമുക്ക് ഒരുമിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് വ്യക്തമാകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ സാലറി ചലഞ്ചിലെ തുക പ്രതീക്ഷിച്ചത്ര ലഭിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും ധനവകുപ്പ് നിയമ സഭയിൽ നൽകിയ കണക്ക് പരിശോധിച്ചാൽ മോശമില്ലാത്ത തുക ലഭ്യമായിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. 2 ലക്ഷത്തി പതിനെട്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി എട്ട് പേർ പേർ സാലറി ചലഞ്ചിൽ പങ്കെടുത്തിട്ടുണ്ട്. നിയമസഭയിൽ ഐ.ബി സതീഷ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ബാലഗോപാൽ കണക്ക് വെളിപ്പെടുത്തിയത്. സർക്കാർ പ്രതീക്ഷിച്ചതിൽ 41.43 ശതമാനം പേർ മാത്രമാണ് ചലഞ്ചിൽ പങ്കെടുത്തതെങ്കിലും ഭീമമായ തുക സർക്കാരിന് ലഭ്യമായിട്ടുണ്ട്. ഒക്ടോബർ 3 വരെ സാലറി ചലഞ്ച് വഴി 78 കോടി ലഭിച്ചുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

അത് മാത്രമല്ല കഴിഞ്ഞ ​ദിവസങ്ങളിൽ വന്ന കണക്ക് പ്രകാരം 548.4 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ ലഭിച്ചത് എന്നാണ് മനസ്സിലാകുന്നത്. പക്ഷേ ഇതിൽ നിന്നും ഒരു രൂപ പോലും വയനാടിന് നൽകിയില്ലെന്ന് സിഎംഡിആർഎഫ് വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്ന സൂചന. എന്താണ് ഇത്തരമൊരു കണക്കെന്നുള്ള കാര്യം വിശദീകരിക്കാൻ സർക്കാർ ബാധ്യസ്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയിൽ നിന്നാണ് മറുപടിയുണ്ടാകേണ്ടത്.

കോവിഡ് കാലത്ത് 1129.74 കോടി ദുരിതാശ്വാസ നിധിയിൽ ലഭിച്ചതിൽ ചെലവാക്കിയത് 1111.15 കോടി മാത്രം. ചെലവാക്കാതെ ഇപ്പോഴും 18.59 കോടി രൂപയുണ്ട്. പ്രളയസഹായമായി ദുരിതാശ്വാസ നിധിയിൽ 4970.29 കോടി ലഭിച്ചെങ്കിലും ചെലവാക്കിയത് 4738.77 കോടി മാത്രം. 231. 52 കോടി ആ ഇനത്തിലും ചെലവഴിക്കാതെ ദുരിതാശ്വാസനിധിയിൽ കിടക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മലയാളം മീഡിയ കൃത്യമായി റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് നൽകിയതിന്റെ പിറ്റേ ദിവസമാണ് സാലറി ചലഞ്ചിലെ നിരാശ മുഖ്യമന്ത്രി പറയുന്നത്.

മുഖ്യമന്ത്രിയുടെ മറുപടി തികച്ചും യാതൃശ്ചികമായിരിക്കാം. എങ്കിൽ പോലും വയനാട്ടുകാർക്ക് പണം കൊടുക്കാത്തത് എന്ത് എന്ന ചോദ്യത്തിനുള്ള തൊടു ന്യായീകരണമായി മാത്രമേ ഈ പ്രതികരണത്തെ കുറിച്ച് കരുതാൻ സാധിക്കുകയുള്ളൂ. ഇനി എന്തിന് മുഖ്യൻ സാലറി ചലഞ്ചിൽ വിജയം കണ്ടില്ലെന്ന നിരാശ പറയണം എന്നതും ഒരു സംശയമാണ്. നിലവിൽ കോവിഡ് കാലത്തേയും പ്രളയക്കാലത്തേയും സഹായമായി കിട്ടിയ ഭീമമായ തുക ദുരിതാശ്വാസ നിധിയിൽ ഉണ്ടെന്നിരിക്കെ അത് വയനാട്ടുകാർക്ക് വേണ്ടി ഉപയോ​ഗപ്പെടുത്താതെ സർക്കാർ ജീവനക്കാരന്റെ ശമ്പളം പ്രതീക്ഷിച്ചിരിക്കുന്നത് സർക്കാരിന്റെ കഴിവ് കേടായി മാത്രമേ കാണാനാകൂ. ഈ നിലപാട് ശരിയല്ലെന്ന പൊതുജനാഭിപ്രായം ശക്തമാകുന്നുണ്ട്. അത് മാത്രവുമല്ല കെഎസ് ആർഡിസി പോലുള്ള പല സർക്കാർ സ്ഥാപനങ്ങളിലും മാസങ്ങളോളമാണ് ശമ്പളം മുടങ്ങി കിടക്കുന്നത്. അതായത് കൃത്യമായി ശമ്പളം പോലും ലഭിക്കാത്ത സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് സഹായം കിട്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിരാശയ്ക്ക് യാതൊരു അർത്ഥവുമില്ലെന്നും പൊതുജനം അഭിപ്രായപ്പെടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments