CinemaNews

പോസ്റ്ററിനായി “ടോപ്‌ലെസ്” ആയി നടി ഹന്ന റെജി കോശി ; ബിഹൈൻഡ് ദി സീൻ വൈറൽ

കലേഷ് രാമാനന്ദും, ഹന്ന റെജി കോശിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘ഫെയ്സസ്’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. പോസ്റ്ററിൽ ടോപ്‌ലെസ് ആയാണ് നായകനും നായികയും എത്തിയത്. ഇപ്പോൾ പോസ്റ്ററിന്റെ ബിഹൈൻഡ് ദി സീൻ വിഡിയോ പുറത്തുവന്നിരിക്കുകയാണ്.

നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായിരിക്കുന്നത്. യഥാർത്ഥ പെയിന്റിംഗ് കലാകാരന്മാരാണ് ഈ മനോഹര ദൃശ്യങ്ങൾ വരച്ചത്. വളരെയേറെ സമയമെടുത്താണ് ഇത് വരച്ചു തീർത്തത്. ഇതിനായി കലേഷും ഹന്നയും ക്ഷമയോടെ നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

https://www.instagram.com/reel/DBYi9FuSyHH/?igsh=MTFrZTE4Z2tkYzg4dA==: പോസ്റ്ററിനായി “ടോപ്‌ലെസ്” ആയി നടി ഹന്ന റെജി കോശി ; ബിഹൈൻഡ് ദി സീൻ വൈറൽ

നവാഗതനായ നീലേഷ് ഇ.കെ. സംവിധാനം ചെയ്യുന്ന ചിത്രം SVKA മൂവീസിന്റെ ബാനറിൽ SKR, അർജുൻ കുമാർ, ജനനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നതും സുമൻ സുദർശനനും, നീലേഷും ചേർന്നാണ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർജെ വിജിത, മറീന മൈക്കിൾ, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *