കനത്ത മഴയ്ക്കിടയിലും മാനേജ്മെന്റ് പണി തുടര്‍ന്നതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ബെംഗളൂരു: ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും 17 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. കിഴക്കന്‍ ബെംഗളൂരുവിലെ ബാബുസാപല്യയില്‍ ആയിരുന്നു സംഭവം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തെത്തി കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തൊഴിലാളികളെ രക്ഷപ്പെടുത്തുകയാണ്.
കുറെ ദിവസങ്ങളായി കനത്തമഴയാണ് ബാംഗ്ലൂരുവില്‍. കനത്ത മഴയ്ക്കിടയിലും മാനേജ്മെന്റ് പണി തുടര്‍ന്നതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നഗരവികസന മന്ത്രിയും പ്രാദേശിക എംഎല്‍എയുമായ ബൈരതി സുരേഷ് സംഭവസ്ഥലത്തെത്തിയിരുന്നു. മരണപ്പെട്ടവര്‍ ആരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.മഴക്കെടുതികള്‍ക്കിടയില്‍ വലിയ ഒരു ദുരന്തമായി കെട്ടിട തകര്‍ച്ചയും മാറി.