ചെന്നൈ: യൂ ട്യൂബ് വഴി ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവര്‍ നിരവധിയുണ്ട്. സ്വന്തം കുടുംബത്തിലെ വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്നവരും അക്കൂട്ടത്തില്‍ ധാരാളമുണ്ട്. ചിലര്‍ പ്രെഗ്നന്‍സി റിലീവ് വീഡിയോയും എന്തിന് പിറന്ന് വീഴുന്ന കുഞ്ഞിന്‍രെ വീഡിയോയും വരെ ഇടാറുണ്ട്. കാഴ്ച്ചക്കാര്‍ കൂടുന്നതും വരുമാനം കൂടുന്നതിനുമായി ഏത് അതിര്‍ത്തിയും ലംഘിക്കാമെന്ന് ഇപ്പോള്‍ ചെന്നൈയിലെ ഒരു യൂട്യൂബര്‍ തെളിയിച്ചിരിക്കുകയാണ്. പല ആശുപത്രികളിലും പ്രസവസമയത്ത് സ്ത്രീകള്‍ക്കൊപ്പം അവരുടെ ഭര്‍ത്താവിനെയും കയറ്റാറുണ്ട്.
എന്നാല്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ സ്വന്തം കുഞ്ഞിന്റെ പൊക്കിള്‍കൊടി ആദ്യമായിട്ടാകും ഒരാള്‍ കട്ട് ചെയ്യുന്നത്. ഇത് കുറച്ച് കടുത്തുപോയി എന്ന് തന്നെയാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. ഇത്തരം വെറൈറ്റി വീഡിയോകള്‍ ഇട്ട് യൂ ട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ എത്തുന്നവര്‍ക്ക് പിന്നാലെ വരുന്നത് എട്ടിന്റെ പണിയുമാകും. യൂ ട്യൂബറായ മുഹമ്മദ് ഇര്‍ഫാനാണ് തന്റെ കുഞ്ഞിന്‍രെ പൊക്കിള്‍ കൊടി മുറിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇയാളുടെ ഭാര്യയുടെ സിസേറിയന്‍ നടന്നത്. ഓപ്പറേഷനില്‍ യുവാവും തീയേറ്ററില്‍ ഉണ്ടായിരുന്നു.
ഓപ്പറേഷന്‍ വീഡിയോ യുവാവ് ഷൂട്ട് ചെയ്തു. പിന്നാലെ കുട്ടിയുടെ കുഞ്ഞ് ജനിച്ചതിന് ശേഷം, ഡോക്ടര്‍ പൊക്കിള്‍ കൊടി മുറിക്കാനായി കത്രിക യൂട്യൂബര്‍ക്ക് കൈമാറുന്നതും വീഡിയോയില്‍ കാണാം. ഇത് മെഡിക്കല്‍ എത്തിക്സിന് തന്നെ വിരുദ്ധമാണെന്നും തക്കശിക്ഷ ഡോക്ടര്‍മാര്‍ക്കും യു ട്യൂബര്‍ക്കും നല്‍കണമെന്നും വീഡിയോ കണ്ടവരെല്ലാം ആവിശ്യപ്പെടാറുണ്ട്. സംഭവത്തിന് പിന്നാലെ, ആശുപത്രിക്കും യൂട്യൂബറിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. ജെ രാജമൂര്‍ത്തി വ്യക്തമാക്കി. സിസേറിയന്‍ നടത്തിയ ഡോക്ടര്‍ക്കെതിരെ തമിഴ്നാട് മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.