
ക്രിസ്റ്റഫർ നോളനൊപ്പം സ്പൈഡര്‍മാന്‍ ബോയ് ടോം ഹോളണ്ട് ഒന്നിക്കുന്നു
സ്പൈഡര്‍മാന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ടോം ഹോളണ്ട് ക്രിസ്റ്റഫർ നോളന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹോളിവുഡിലെ പ്രമുഖ താരങ്ങളായ മാറ്റ് ഡാമണും ഈ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2026 ജൂലൈ 17-ന് റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

ചിത്രം ഒരു പിരീയഡ് ഡ്രാമയായിരിക്കുമെന്ന് ചില ഹോളിവുഡ് മാധ്യമങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ക്രിസ്റ്റഫര്‍ നോളന്‍ തിരക്കഥയെഴുതി സംവിധാനവും നിര്‍വഹിക്കുന്നു. സിൻകോപ്പി ബാനറിൽ, തന്റെ ഭാര്യ എമ്മ തോമസിനൊപ്പം നോളന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
യൂണിവേഴ്സല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണം ചെയ്യുന്നത്. ഓപന്‍ഹെയ്മര്‍ എന്ന ചിത്രത്തിന് ശേഷം, നോളൻ വീണ്ടും യൂണിവേഴ്സലിനൊപ്പം പ്രവര്‍ത്തിക്കുന്നു. ഓപന്‍ഹെയ്മര്‍ വൻ വിജയമായിരുന്നു. ലോകമെമ്പാടും 976 മില്യണ്‍ ഡോളര്‍ സമ്പാദിച്ച ഈ ചിത്രത്തിന്, നോളന് ആദ്യമായി മികച്ച സംവിധായകനുള്ള ഒസ്കാർ ലഭിച്ചിരുന്നു.
മാറ്റ് ഡാമണ്‍, ക്രിസ്റ്റഫര്‍ നോളന്‍റെ ഇന്‍റര്‍സ്റ്റെല്ലാര്‍, ഓപന്‍ഹെയ്മര്‍ എന്നീ ചിത്രങ്ങളിൽ ഇതിനകം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, ടോം ഹോളണ്ട് ആദ്യമായാണ് നോളന്‍റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.