ന്യൂഡല്‍ഹി: കര്‍ണാടകയ്ക്ക് പിന്നാലെ ഛത്തീസ്ഗഡിലും ഭൂഗര്‍ഭ ജല സ്‌ത്രോതസുകളില്‍ ഉയര്‍ന്ന അളവില്‍ യുറേനിയത്തിന്‍രെ സാന്നിധ്യം കണ്ടെത്തി. 2017-ല്‍ ലോകാരോഗ്യ സംഘടന കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ തോത് 15 മൈക്രോഗ്രാമില്‍ കൂടരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ചത്തീസ്ഗഡില്‍ കണ്ടെത്തിയ ആറോളം ഭൂഗര്‍ഭ ജല സ്‌ത്രോതസ്സുകളില്‍ 30 മൈക്രോ ഗ്രാമാണ് യുറേനിയം കണ്ടെത്തിയത്. ഇത് പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തിന് വന്‍ ഭീഷണി ആകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാരകമായ പല അസുഖങ്ങളും യുറേനിയത്തിന്റെ ഉയര്‍ന്ന അളവിലുള്ള ജലം ഉപയോഗിക്കുന്നത് വഴി ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഛത്തീസ്ഗഡിലെ ദുര്‍ഗ്, രാജ്‌നന്ദ്ഗാവ്, കാങ്കര്‍, ബെമെതാര, ബലോഡ്, കവര്‍ധ എന്നിവിടങ്ങളിലെ കുടിവെള്ള സാമ്പിളുകളുടെ പരിശോധനയില്‍ യുറേനിയത്തിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്.കാന്‍സര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, അതുപോലെ ത്വക്ക്, വൃക്ക രോഗങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകും. കൊച്ചു കുട്ടികളില്‍ ഇത് പലതരം വൈകല്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ബലോദിലെ ദേവതരായ് ഗ്രാമത്തിലെ 25 വര്‍ഷം പഴക്കമുള്ള കുഴല്‍ക്കിണറില്‍നിന്നാണ് സംസ്ഥാനത്തെ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ആദ്യം പരിശോധിച്ചത്. ഇതില്‍ യുറേനിയം വളരെ കൂടുതലായിരുന്നു. രണ്ടുതവണ പരിശോധിച്ചിട്ടും മാറ്റമില്ലാത്തതിനാല്‍ ഈ കുടിവെള്ള സ്‌ത്രോതസില്‍ നിന്ന് വെള്ളം ഉപയോഗിക്കാതെ അവര്‍ മറ്റൊരു കുഴല്‍ക്കിണര്‍ നിര്‍മിച്ചു. ആ വെള്ളത്തിലും യുറേനിയ സാധ്യത പരിശോധിക്കുന്നുണ്ട്. കേരളത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പഞ്ചാബ്, ഹരിയാന, കര്‍ണാടക, ഛത്തീസ്ഗഡ് തുടങ്ങി 12 സംസ്ഥാനങ്ങളില്‍ കുടിവെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ യുറേനിയത്തിന്‍രെ സാധ്യത കണ്ടെത്തിയിട്ടുണ്ട്.