തിരുപ്പൂര്‍: സ്‌കൂളിലെ കുടിവെള്ള പൈപ്പിന്‍രെ തടസം നീക്കാനായി കുട്ടികളെ നിയോഗിച്ച് അധികൃതര്‍. തമിഴ്‌നാട്ടിലെ പെരിയകുമാരപാളയം സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളെയാണ് മേല്‍ക്കൂരയില്‍ കയറി പൈപ്പിലെ തടസങ്ങള്‍ നീക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഏല്‍പ്പിച്ചത്. കുട്ടികള്‍ മേല്‍ക്കൂരയില്‍ അപകടകരമാംവിധം ഇരിക്കുന്നതും ജോലി ചെയ്യുന്ന തുമായ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ജില്ലാ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ പോലീസും അന്വേഷണം നടത്തുന്നുണ്ട്.
സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ കെട്ടി കിടക്കുന്ന വെള്ളം വറ്റിക്കാനും പൈപ്പ് ലൈനിലെ തടസ്സം നീക്കാനുമാണ് വിദ്യാര്‍ഥികള്‍ കെട്ടിടത്തിന് മുകളില്‍ കയറിയത്. വിദ്യാര്‍ത്ഥികള്‍ സ്റ്റീല്‍ ബ്ലേഡ് ഉപയോഗിച്ച് മഴവെള്ള പൈപ്പ് മുറിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ വൈറലാണ്. പഠിക്കാന്‍ സ്‌കൂളിലെത്തുന്ന കുട്ടികളെ ഇത്തരം കാര്യങ്ങള്‍ക്ക് നിയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കുട്ടികളെ ഇത്തരം അപകടത്തിലേയ്ക്ക് പറഞ്ഞയക്കുന്ന അധികൃതരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരേണ്ടതെന്നും പോലീസും രക്ഷിതാക്കളും പറഞ്ഞു.