ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ 6 ന് റിലീസ് ചിത്രത്തിൽ സാമന്തയുടെ ഡാൻസിന് സമാനമായ ഐറ്റം നമ്പർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഒരു പ്രമുഖ നടി തന്നെയാകും ഗാനത്തിന് ചുവട് വയ്ക്കുക.
സമാന്തയ്ക്ക് പകരം പുഷ്പ 2 വിലെത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണെന്നാണ് വിവരം. എന്തായാലും സാമന്തയുടെ ഡാൻസിനെ ശ്രദ്ധ കപൂർ മറികടക്കുമോ എന്നാണ് ആരാധകർ ആവേശത്തോടെ ഉറ്റുനോക്കുന്നത്. അതേസമയം, 500 കോടി രൂപയാണ് ബജറ്റെങ്കിലും റിലീസിന് മുന്‍പ് തന്നെ 900 കോടി രൂപയോളം ചിത്രം നേടിക്കഴിഞ്ഞു.
‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് വാങ്ങിയതായി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ ഒടിടി അവകാശം വിറ്റുപോയത്. എന്നാൽ തിയറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷാലിലാണ് ചിത്രം തീയറ്ററിലെത്തുക. അതേസമയം, പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം മികച്ച പ്രതികാരമാണ് ലഭിച്ചത്. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ രശ്മികയാണ് നായിക. മലയാള നടൻ ഫഹദ് ഫാസിലാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.