
Malayalam Media LIveTechnology
സാംസങ് ട്രൈ-ഫോള്‍ഡ് ഫോണ്‍ 2025ല്‍ എത്തും
സാംസങ് ട്രൈ-ഫോള്‍ഡ് ഫോണ്‍ 2025ല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സ്‌ക്രീന്‍ രണ്ടുതവണ മടക്കാന്‍ കഴിയുന്ന ട്രൈ-ഫോള്‍ഡ് മോഡലാണ് എത്തുന്നത്. ഏറ്റവും പ്രമുഖ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് പുതിയ ഉല്‍പന്നത്തെ വന്‍ ഹൈപ്പോടുകൂടിയാണ് ഇറക്കുന്നത്.
ആദ്യ എഡിഷന്‍ ചൈനയിലാകും ലോഞ്ച് ചെയ്യുന്നത്. ഏകദേശം 2,37,000 രൂപയാണ് ഫോണിന്‍രെ വില. അത്യാകര്‍ഷകമായ പല ഫീച്ചറുകളിലുമാകും ഇത് എത്തുക. ഇന്ത്യയിലെത്താന്‍ അധികം താമസം ഉണ്ടാകില്ലെന്നും കമ്പിനി അറിയിക്കുന്നു.