സവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ കുടുംബത്തില്‍ നിന്ന് പുതിയ അംഗം കൂടി എത്തുന്നു. പോക്കോയുടെ C75 ആണ് ഒക്ടോബര്‍ 25-ന് ആഗോള വിപണിയില്‍ അവതരിപ്പിക്കുന്നത്. റെഡ്മി 14സിയുടെ റീബ്രാന്‍ഡായിട്ടാകും ജീരീ ഇ75 അവതരിപ്പി ക്കുന്നതെന്നാണ് സൂചന. 50-മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറ യൂണിറ്റും 5,160 എം എച്ച് ബാറ്ററി കപ്പാസിറ്റിയോടെയുമാണ് പുതിയ താരത്തിന്റെ വരവ്.
6.88 ഇഞ്ച് ഡിസ്പ്ലേയും 50 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയും ഇതിലുണ്ട്. Poco C75ന്റെ സിക്‌സ് ജിബി റാമും 12 ജിബി സ്റ്റോറേജുമുള്ള മോഡലിന് 9,100 രൂപയും എട്ട് ജിബി റാമും 256 സ്റ്റോറേജ് സ്‌പേസുമുള്ള മോഡലിന് 10,000 രൂപയുമാകുമെന്നാണ് കമ്പിനി വ്യക്തമാക്കുന്നത്. ഹാന്‍ഡ്സെറ്റ് കളറായി കറുപ്പ്, സ്വര്‍ണ്ണം, പച്ച എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വിപണി കീഴടക്കാന്‍ പുതിയ മോഡല്‍ എത്തുന്നത്.