NewsPolitics

“സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ല” : ഉദയനിധി സ്റ്റാലിൻ

ചെന്നൈ : സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. താൻ കലൈഞ്ജറുടെ കൊച്ചുമകനാണ്. താനൊരിക്കലും മാപ്പ് പറയില്ലെന്നും എല്ലാ കേസുകളെയും നിയമപരമായി നേരിടുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.

തന്റെ വാക്കുകൾ വളച്ചൊടിച്ചു. തമിഴ്‌നാട്ടിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി തന്റെ പേരിൽ കേസ് ഉണ്ട്. അവർ എന്നോട് മാപ്പ് പറയാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ എന്താണ് അന്ന് പറഞ്ഞത് ആ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിൻ പറയുന്നു.

തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. അതുകൊണ്ട് അമ്മമാർ കുട്ടികൾക്ക് തമിഴിലിലുള്ള പേരുകൾ ഇടണം. ഒരിക്കലും നേരിട്ട് ഇവർ ഹിന്ദി ഭാഷ തമ്മിലേയ്ക്ക് അടിച്ചേൽപ്പിക്കില്ല. മറിച്ച് വിദ്യാഭ്യാസ നയത്തിലൂടെയാണ് അവർ ഹിന്ദി നമ്മളിലേക്ക് എത്തിക്കുക. പക്ഷെ അതിൽ വീണ് പോകരുതെന്നും ഉദയനിധി സ്റ്റാലിൻ പറയുന്നു. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പരാമർശം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x