
മൈൻഡ് ഗെയിം ത്രില്ലർ ‘ബസൂക്ക’ ഈ വർഷം അവസാനമെത്തും
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രം ഈ വർഷം അവസാനമോ ജനുവരി 26നോ തിയറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മൈൻഡ് ഗെയിം ത്രില്ലറാണ്.

ചിത്രത്തിന്റെ ടീസർ വലിയ തരംഗമാണ് സൃഷ്ടിച്ചത്. മമ്മൂട്ടിയുടെ ഗംഭീര ലുക്കും മാസ് ഡയലോഗുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്. ചിത്രത്തിൽ തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ഇപ്പോൾ നടക്കുകയാണ്.

സരിഗമ ഇന്ത്യ ലിമിറ്റഡും തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി.അബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും ബസൂക്കയിൽ പ്രധാന വേഷങ്ങളിലെത്തുന്നു.