
മെയ്യഴകനിലെ ‘ഊർ മണ്ണേ’ എന്ന ഗാനം പുറത്തിറങ്ങി
സി പ്രേംകുമാർ രചനയും സംവിധാനവും നിർവഹിച്ച “മെയ്യഴകൻ” എന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തിറങ്ങി. “ഊർ മണ്ണേ” എന്നാരംഭിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് കാർത്തിക് നേതയാണ്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. പ്രശസ്ത ഗായകൻ വിജയ് പ്രകാശാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

“96” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രേംകുമാറിന്‍റെ രണ്ടാമത്തെ ചിത്രമാണ് “മെയ്യഴകൻ”. കാർത്തി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമി അരുണ്‍മൊഴി വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്‍റണി, രാജ്കുമാര്‍, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ രാജ് കിരണ്‍, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്.
2ഡി എന്റർടെയിൻമെന്‍റിന്റെ ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് മഹേന്ദിരന്‍ ജയരാജാണ്.