തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസിനെത്തുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ‘ലക്കി ഭാസ്കർ’. ഒക്ടോബർ 31ന് ദീപാവലി റിലീസായി ചിത്രം തീയറ്ററുകളിലെത്തും. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഈ പാൻ ഇന്ത്യൻ ചിത്രം കേരളത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിലും വമ്പൻ തരംഗമാകാൻ എത്തുന്നു.
വേഫെറർ ഫിലിംസ് കേരളത്തിലുടനീളം നിരവധി ഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്തതിന് ശേഷം ഗൾഫ് രാജ്യങ്ങളിലേക്ക് വിതരണം വ്യാപിപ്പിക്കുന്ന ആദ്യ പ്രയത്‌നമാണ് ‘ലക്കി ഭാസ്കർ’. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വലിയ പ്രതികരണം നേടി.
ഒരു സാധാരണക്കാരന്റെ അസാധാരണ ജീവിതയാത്ര എന്ന വിശേഷണത്തോടെയുത്തുന്ന ചിത്രം ഒരു പീരീഡ് ഡ്രാമയാണെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത്. വേഫെറർ ഫിലിംസ് ഇപ്പോൾ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ അഭിനയിക്കുന്ന അരുൺ ഡൊമിനിക് ചിത്രത്തിൻറെ നിർമ്മാണ തിരക്കിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.