KeralaNewsPolitics

പത്മജയുടെ പാർട്ടി വിട്ടതാണ് വോട്ട് കുറയാൻ കാരണം; കെ. മുരളീധരൻ

പാലക്കാട്: പത്മജ വേണു​ഗോപാൽ കോൺഗ്രസ് വിട്ടില്ലായിരുന്നെങ്കിൽ താൻ ജയിച്ചേനെ എന്ന് കെ. മുരളീധരൻ. ‘പാർട്ടിയിൽ നിന്ന് പോകുന്നതിന് മുമ്പ് തൃശ്ശൂരിൽ പേര് കേൾക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചിരുന്നു. അപ്പോൾ ഞാനതിന് മറുപടി പറഞ്ഞത് ഞാനിപ്പോൾ വടകര എം.പിയാണ് അവിടെ നിന്ന് മാറേണ്ട സാഹചര്യമില്ലെന്നാണ്. അവർ പോയപ്പോഴാണോല്ലോ മാറേണ്ടി വന്നത്. അവർ പോയില്ലായിരുന്നെങ്കിൽ ഞാൻ വടകരയിൽ തന്നെ നിന്നേനെ, എം.പിയായേനെ. അവർക്കും പാർട്ടിയിൽ ഒരു അഡ്രസ് ഉണ്ടായേനെ. ഇപ്പോൾ എന്തായി പോയിട്ട് വല്ല മെച്ചമുണ്ടായോ, എന്ന് കെ മുരളീധരൻ ചോദിച്ചു.

അമ്മയെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി കെ. മുരളീധരൻ വോട്ടുപിടിക്കുകയാണെന്ന് പത്മജ വേണുഗോപാൽ ആക്ഷേപിച്ചിരുന്നു. അതിനു മറുപടിയായാണ് മുരളീധരൻ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. എ.കെ.ബാലൻ്റെ പരാമർശത്തിനും അദ്ദേഹം മറുപടി പറഞ്ഞു.

‘അഖിലേന്ത്യാ തലത്തിൽ ഒന്നിച്ചാണല്ലോ അതായിരിക്കും ഉദ്ദേശിച്ചത്. ഡൽഹിയിലെ കളി വേറെയാണ്. അവിടെ ഇരട്ടക്കൊമ്പനെ നേരിടാൻ എല്ലാവരും വേണ്ടെ. ആ നയം തന്നെയാണ് എനിക്കുമുള്ളത്. അതു തന്നെയാണ് പാർട്ടിയുടെയും രാഹുൽ ഗാന്ധിയുടെയും നയം. കേരളത്തിന് പുറത്തുള്ള നിലപാട് വേറെയാണ്. ബിജെപി എല്ലായിടത്തും പൊതുശത്രുവാണ്’.

‘പെട്ടിയിൽ പണമുണ്ടെങ്കിൽ അത് കണ്ടുപിടിക്കേണ്ടതാരാ. റെയ്ഡിന് മുമ്പ് സ്‌ക്വാഡിനെ അറിയിക്കാഞ്ഞതെന്താ. സ്ഥാനാർഥിയെ നിർണയിക്കുമ്പോൾ പുതിയ സ്ഥാനാർഥികൾ വരുമ്പോൾ തർക്കം സ്വഭാവികമാണ്. സ്ഥാനാർഥി ഫീൽഡിലിറങ്ങിയാൽ പിന്നെ തർക്കങ്ങൾക്ക് പ്രസക്തിയില്ല.

എല്ലാവരും മിടുക്കന്മാരണല്ലോ. മിടുക്കില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ നിക്കുമോ. സരിനും മിടുക്കനായ സ്ഥാനാർഥിയാണ്. സരിൻ കോൺഗ്രസിലുണ്ടായിരുന്നെങ്കിൽ ഒറ്റപ്പാലത്ത് വീണ്ടും നിർത്തിയേനെ. അപ്പോഴേക്കും അദ്ദേഹത്തിന് ചില പിഴവ് സംഭവിച്ചു. കൈവിട്ടുപോയതിനെ കുറിച്ച് ഇനി പറയേണ്ട കാര്യമില്ല എന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *