NewsPolitics

ഡിവൈഎഫ്ഐയ്‌ക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും ജയ് വിളിക്കുന്ന പൊട്ടന്മാരുടെ നാടാണ് കേരളം ; പി സി ജോർജ്

കൊച്ചി : പിണറായി വിജയനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് ചെലവഴിച്ച തുക 7 കോടി 20 ലക്ഷമാണെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ഈ ധൂർത്തിനെതിരെ നിരവധി പേരാണ് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതിൽ ബിജെപി നേതാവ് പി സി ജോർജിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

“ഏഴരക്കോടി രൂപയാണ് ഹെലികോപ്റ്ററിന് വേണ്ടി ചെലവഴിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് മാന്യതയുണ്ടെങ്കിൽ ആ കോപ്റ്ററിൽ കയറി ദുരന്ത സ്ഥലങ്ങളിലെത്തി ജനങ്ങളെ കാണാൻ തയാറാകണമായിരുന്നു. അതിന് തയാറാകാത്ത പിണറായി വിജയൻ വെറുതെ ധൂർത്ത് കാണിക്കുകയാണെന്ന് പി സി ജോർജ് പറയുന്നു”.

“കോടികളുടെ കടം കേറി കിടക്കുന്ന കേരളം പോലൊരു സംസ്ഥാനത്താണ് പിണറായി വിജയൻ മര്യാദക്കേട് കാണിക്കുന്നത്. പിണറായിയും മന്ത്രിപരിവാരങ്ങളും ചേർന്ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ നവകേരള യാത്രയുടെ ചെലവ്, ബസിന്റെ ചെലവ്, ഇതെല്ലാം കോടിക്കണക്കിന് രൂപയാണ്. ഇതൊന്നും കേരളത്തിലെ ജനങ്ങൾ കാണുന്നില്ലേയെന്നും പി സി ജോർജ് ചോദിക്കുന്നു”. ഇതെല്ലാം കണ്ടിട്ടും ഡിവൈഎഫ്ഐയ്‌ക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും സിന്ദാബാദ് വിളിക്കുന്ന പൊട്ടന്മാരുടെ നാടാണ് കേരളം. പിന്നെങ്ങനെ ​ഗുണം പിടിക്കുമെന്നും പി സി ജോർജ് ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *