
‘ഗ്യാങ്സ്റ്ററിനെ തീര്‍ക്കാന്‍ ക്വട്ടേഷന്‍’ ലോറന്‍സ് ബിഷ്ണോയിയെ തീര്‍ക്കുന്നവര്‍ക്ക് 1,11,11,111 രൂപ പ്രഖ്യാപിച്ച് കര്‍ണി സേന നേതാവ്
ജപുത്ര നേതാവ് സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ മരണത്തിന് പ്രതികാരം ചെയ്യുന്നതിനാണ് ഈ പാരിതോഷികം പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി: സബര്‍മതി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയിയെ തീര്‍ക്കാന്‍ പോലീസുകാര്‍ക്ക് വന്‍ ഓഫറുമായി ക്ഷത്രിയ കര്‍ണി സേനയുടെ നേതാവ് രാജ് ശെഖാവത്ത്. സോഷ്യല്‍ മീഡിയയിലെ വീഡിയോയിലാണ് നേതാവ് ഓഫറുമായി എത്തിയത്. 1,11,11,111 രൂപയാണ് ബിഷ്ണോയി ഗ്യാങ്ങിനെ തീര്‍ക്കാന്‍ ഓഫര്‍ ചെയ്തിരിക്കുന്ന തുക. നമ്മുടെ പൈതൃകത്തെ ഇല്ലായ്മ ചെയ്യുന്നവനാണ് ലോറന്‍സ് ബിഷ്ണോയി’ എന്ന് രാജ് ഷെഖാവത്ത് വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.
രജപുത്ര നേതാവ് സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ മരണത്തിന് പ്രതികാരം ചെയ്യുന്നതിനാണ് ക്ഷത്രിയ കര്‍ണി സേനയുടെ നേതാവ് രാജ് ശെഖാവത്ത് ഈ പാരിതോഷികം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുഖ്ദേവ് തന്റെ ജയ്പൂരിലെ വീട്ടിലായിരിക്കുമ്പോള്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തിന് തൊട്ടുപിന്നാലെ, ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത ഗ്യാങ്ങായ ഗോള്‍ഡി ബ്രാര്‍ സംഘങ്ങളുടെ തലവന്‍ രോഹിത് ഗോദാര ഗോഗമേഡിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഈ സംഭവം രാജസ്ഥാനിലുടനീളം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.കൊലയാളിയെന്ന് അവകാശപ്പെട്ട ഗോഗമേഡിയെ ഇതുവരെ പോലീസിന്റെ കണ്ടെത്താനായിട്ടുമില്ലെന്നതാണ് മറ്റൊരു വസ്തുത.