
ഐപിഎൽ മെഗാ ലേലം എന്ന്, എവിടെവച്ച്, എങ്ങനെ ഈ കാര്യങ്ങൾ അറിയാൻ ക്രിക്കറ്റ് പ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നവംബർ അവസാനഘട്ടത്തിൽ മെഗാ ഓക്ഷൻ ഉണ്ടാകുമെന്ന് ഏറെക്കുറെ നിലവിൽ ഉറപ്പായിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതു സംബന്ധിച്ചുള്ള തിയ്യതി, മെഗാ ലേലം നടക്കാൻ പോകുന്ന സ്ഥലം എവിടെയാണ് എന്ന കാര്യങ്ങൾ ദ ഹിന്ദുവിൻ്റെ സബ് ആയിട്ടുള്ള സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്തു.
അതനുസരിച്ച് സൗദി അറേബ്യയിൽ റിയാദിൽ ആയിരിക്കും മെഗാ ലേലം നടക്കുക,അതിനുള്ള സാധ്യതയാണ് നിലവിൽ കാണുന്നതും. ലണ്ടൻ പാരിസ് തുടങ്ങിയ സ്ഥലങ്ങൾ പരിഗണിച്ചിരുന്നെങ്കിലും, സമയക്കുറവും ബ്രോഡ്കാസ്റ്റിംഗ് സൗകര്യങ്ങളും നോക്കിയാണ് റിയാദിലേക്ക് ആക്കിയത്.
ഈ വിവരം ഐപിഎല്ലിലെ എല്ലാ ഫ്രാഞ്ചെസികളെയും അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക തീയ്യതി പിന്നീട് അറിയിക്കും. 10 ഫ്രാഞ്ചെസികളുടെ ഡെലിഗേറ്റ്സും, ജിയോ,ഡിസ്‌നി സ്റ്റാറിൻ്റെയൊക്കെ വലിയൊരു ക്രൂ തന്നെ അവിടേക്ക് പോകേണ്ടതുണ്ട്. മെഗാ ഓക്ഷൻ നവംബർ 24 25 തീയതികളിൽ ആയിട്ട് നടക്കുമെന്നാണ് സ്പോർട്സ് സ്റ്റാർ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ ഈ മാസം 30 ന് മുൻപ് തന്നെ ഓരോ ഫ്രാഞ്ചെസിയും നിലനിർത്താൻ ആഗ്രഹിക്കുന്ന താരങ്ങളുടെ ലിസ്റ്റും പുറത്തുവിടും.