മലയാള യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. മിന്നൽ മുരളി, എ ആർ എം തുടങ്ങിയ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായി ടൊവിനോ മാറിയിരിക്കുകയാണ്. അതേസമയം, മലയാള സിനിമയിലെ ലിപ് ലോക്ക് സ്റ്റാറെന്നും ടൊവിനോയെ വിളിക്കാറുണ്ട്. കാരണം താരത്തിന്റെ ചില ചിത്രങ്ങളിലെ അത്തരത്തിലുള്ള രംഗങ്ങൾ തന്നെയാണ്.
സിനിമയിലെ ചുംബനരംഗങ്ങളെപ്പറ്റി ടൊവിനോ മുൻപൊരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. “സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നതുകൊണ്ടാണ് ഞാൻ ലിപ് ലോക്ക് ചെയ്തിട്ടുള്ളത്. പക്ഷെ അതല്ല സിനിമയുടെ സെല്ലിങ് പോയിന്റ്. ലിപ് ലോക്ക് പോലുള്ള സീനുകളുടെ ഷൂട്ട് ദിവസം വരുമ്പോൾ ഞാൻ ലിഡിയയോട് പറയും നീ ഇങ്ങോട്ട് കേറിപ്പോര്… ഇവിടെ നിന്നോളുവെന്ന്. അപ്പോൾ ലിഡിയ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു… എനിക്ക് അത് കാണാൻ വലിയ താൽപര്യമൊന്നുമില്ല. സിനിമയിലും കാണാൻ വലിയ താൽപര്യമൊന്നുമില്ലെന്നും ടൊവിനോ പറയുന്നു”.
പക്ഷെ ആ സീൻ ചെയ്യരുതെന്ന് പറയില്ല. കാരണം നിങ്ങൾ ഒരു ഗൈനക്കോളജിസ്റ്റായിരുന്നുവെങ്കിൽ ഒരു സിസേറിയൻ ചെയ്യുന്ന സമയത്ത് ആ സ്ത്രീയുടെ അവിടെ തൊടരുത് ഈ സ്ത്രീയുടെ ഇവിടെ തൊടരുത് എന്നൊന്നും പറയാൻ പറ്റില്ലല്ലോ. ജോലിയുടെ ഭാഗമായിട്ട് ചെയ്യുന്ന കാര്യമാണ് എന്നാണ്. അതുപോലെ ലിപ് ലോക്ക് പോലുള്ള സീനിൽ നൂറ്റിയമ്പതോളം പേരുടെ നടുക്ക് നിന്നാണ് നമ്മൾ അഭിനയിക്കുന്നത്. അതുകൊണ്ട് തീർച്ചയായും ആ കാര്യം അഭിനയമായി മാത്രമെ നമുക്ക് ചെയ്യാൻ പറ്റുകയുള്ളുവെന്നും ടൊവിനോ കൂട്ടിച്ചേർത്തു”.