Health

സ്ത്രീകളെ ശ്രദ്ധിക്കുക. ക്രമരഹിതമായ ആര്‍ത്തവം പിസിഒസ് ആണെന്ന് തെറ്റിദ്ധരിക്കരുത്, കാരണങ്ങള്‍ മറ്റ് പലതുമാകാം

ഇന്നത്തെ ജീവിതശൈലി മൂലം പെണ്‍കുട്ടികളിലും സ്ത്രീകളിലും പൊതുവായി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ക്രമരഹിതമായ ആര്‍ത്തവം അഥവാ പിസിഒസ്. അമിതവണ്ണമുള്ളവരിലും പിസിഒസ് കാണാപ്പെടാറുണ്ട്. എന്നാല്‍ ക്രമരഹിതമായ ആര്‍ത്തവ പ്രശന്ങ്ങള്‍ പിസിഒസിന്റെ ലക്ഷണം മാത്രമാണെന്ന് പറയാനാകില്ല. കാരണം മറ്റ് പല കാരണങ്ങള്‍ കൊണ്ടും പിസിഒസ് ഉണ്ടാകും. വോക്ഹാര്‍ഡ് ഹോസ്പിറ്റല്‍സ് മുംബൈ സെന്‍ട്രലിന്റെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി കണ്‍സള്‍ട്ടന്റ് ഡോ ഗാന്ധാലി ദിയോരുഖ്കര്‍ അഭിപ്രായത്തില്‍ ഹൈപ്പോതൈറോയിഡിന്റെ ലക്ഷണമായി പിസിഒസിനെ കാണാമെന്ന് പറയുന്നു.

പ്രത്യുല്‍പാദന അവസ്ഥയെ ബാധിക്കുന്ന ഒരു ഹോര്‍മോണ്‍ ഡിസോര്‍ഡറാണ് ക്രമരഹിതമായ ആര്‍ത്തവം. ഉയര്‍ന്ന അളവിലുള്ള ആന്‍ഡ്രോജന്‍ (പുരുഷ ഹോര്‍മോണുകള്‍), അണ്ഡാശയത്തില്‍ ഒന്നിലധികം ചെറിയ സിസ്റ്റുകളുടെ വളര്‍ച്ച എന്നിവയൊക്കെ ഇതിന് കാരണമാകാം.വൈകാരികവും ശാരീരികവുമായ സമ്മര്‍ദ്ദം ശരീരത്തിന്റെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും പിസിഒസ് ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യും.

പെട്ടെന്ന് ഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത് ഹോര്‍മോണുകളുടെ അളവിനെ ബാധിക്കുകയും ക്രമരഹിതമായ ചക്രങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഹൈപ്പോതൈറോയിഡിസം (അണ്ടര്‍ ആക്ടീവ് തൈറോയ്ഡ്) അല്ലെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസം (ഓവര്‍ ആക്ടീവ് തൈറോയ്ഡ്) പോലുള്ള തൈറോയ്ഡ് തകരാറുകള്‍ ആര്‍ത്തവ ക്രമക്കേടിനുള്ള മറ്റൊരു കാരണമാണ്. അത് കൊണ്ട് ആരോഗ്യത്തില്‍ ശ്രദ്ദിക്കുക. ആര്‍ത്തവം വരാതിരുന്നാല്‍ ഡോക്ടറെ സമീപിക്കുകയും ഉപദേശം തേടുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *