അടുത്ത ഐപിഎൽ സീസണിൽ മഹേന്ദ്രസിങ് ധോണി കളിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കളിക്കുമെന്ന് ധോണി ഇതുവരെയും അറിയിച്ചിട്ടില്ലെന്നും തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു.
ഒക്‌ടോബർ 31നുള്ളിൽ നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവിടേണ്ടതുണ്ട്. രാജ്യാന്തര താരമല്ലാത്ത വിഭാഗത്തിൽ (ആൺ ക്യാപിഡ്) മുൻക്യാപ്‌റ്റനെ ചെന്നൈക്ക് നിലനിർത്താം. നാല് കോടി രൂപയായിരിക്കും നിലനിർത്തൽ തുക.
ധോണി സമ്മതം മൂളിയാൽ ഇത് നടക്കും. എന്നാൽ താരമൊന്നും പറയാത്തത് വലിയ ആശങ്കയാക്കിയിട്ടുണ്ട്. 2020ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം ഐപിഎല്ലിൽ മാത്രമാണ് ധോണി കളിച്ചത്. കഴിഞ്ഞ സീസണിൽ ക്യാപ്‌റ്റൻസ്ഥാനം ഋതുരാജ് ഗെയ്‌ക്‌വാദിന് കൈമാറി. ഐപിഎൽ മെഗാലേലം 24, 25 തീയതികളിൽ റിയാദിൽവച്ചായിരിക്കും നടക്കുക.
“ധോണി സിഎസ്‌കെ ടീമിൽ കളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ധോണി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒക്‌ടോബർ 31ന് മുമ്പ് ഞാൻ നിങ്ങളോട് പറയുമെന്നും ധോണി പറഞ്ഞിട്ടുണ്ട്. അദ്ദേഹം കളിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കാശി വിശ്വനാഥൻ റിപ്പോർട്ട് ചെയ്തു.
ഐപിഎല്ലിൽ നിന്നുള്ള മടക്കമോ?
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ധോണി. മുൻനിര റൺ സ്കോറർ പട്ടികയിൽ ആറാം സ്ഥാനത്താണ്. ഐപിഎൽ 2024 ലെ 14 മത്സരങ്ങളിൽ, 220.55 സ്ട്രൈക്ക് റേറ്റിൽ 161 റൺസ് നേടിയ അദ്ദേഹം മൂന്ന് തവണ മാത്രമാണ് പുറത്തായത്.
ധോണിയുടെ തീരുമാനം സംബന്ധിച്ച് ഇപ്പോഴും സസ്പെൻസ് നിലനിൽക്കെ, ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി ക്യാപ്റ്റൻ റുതുത്രാജ് ഗെയ്ക്വാദ്, ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, ശിവം ദുബെ, പേസർ മതീഷ പാത്ഥിരണ എന്നിവരെ സിഎസ്കെ നിലനിർത്താൻ ഒരുങ്ങുകയാണ്. ലിസ്റ്റ് ഉടൻ തന്നെ പുറത്തുവിടും.