സൂര്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഡൽഹി എയർപോർട്ടിൽ വെച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

SURYA AND RAMESHCHENNITHALA

ഡൽഹി: തമിഴ് നടൻ സൂര്യയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹി എയർപോർട്ടിൽ വെച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്‍റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ, സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്. ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി, കുശലം പങ്കുവെച്ചു,’ രമേശ് ചെന്നിത്തല ചിത്രങ്ങളോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.

നവംബർ 14ന് തിയറ്ററുകളിലെത്തുന്ന ‘കങ്കുവ’യുടെ പ്രമോഷൻ പരിപാടികൾക്കായാണ് സൂര്യ ഡൽഹിയിലെത്തിയത്. ചിത്രത്തിൽ രണ്ട്‌ ഗെറ്റപ്പിലായാണ് താരമെത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിഷ പഠാണിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൻറെ മറ്റൊരു പ്രത്യേകതയെന്തെന്നാൽ ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്നുവെന്നതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments