വിപണിയിലിറങ്ങുന്ന സകലമാന സാധനങ്ങൾക്കും വ്യാജ ഉൽപ്പന്നങ്ങൽ ഇറങ്ങുന്നത് ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ ഒറിജിനെലെന്ന് തോന്നുന്ന തരത്തിലാണ് ഇവടെ പലരും നിർമ്മിക്കുന്നത്. നമ്മുടെ ഭക്ഷണത്തിലുൾപ്പെടുന്ന മുട്ടയ്ക്കും അത്തരത്തിൽ വ്യാജന്മാർ ഉണ്ട്. വിപണിയിൽ നിന്ന് എങ്ങനെ വ്യാജനെ തിരിച്ചറിയും എന്നതിന് ഒരു പൊടികൈ പറഞ്ഞ് തരാം. നാം വാങ്ങുന്ന മുട്ട വ്യാജനോ നല്ലതാണോ എന്ന് അറിയാൻ തോട് നന്നായി പരിശോധിക്കുമ്പോൾ തന്നെ വ്യക്തമാകും.
യഥാർത്ഥ മുട്ടയുടെ തോട് പരുപരുത്തതാണ്. എന്നാൽ വ്യാജ മുട്ടയുടെ തോട് നല്ല മിനുസം ഉള്ളതായിരിക്കും. ഇനി ഇങ്ങനെ പരിശോധിച്ച് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത വഴിയുണ്ട്. മുട്ട കയ്യിൽ എടുത്ത് പരിശോധിക്കാം. യഥാർത്ഥ മുട്ടയ്ക്ക് നല്ല ഭാരം ഉണ്ടാകും. എന്നാൽ വ്യാജ മുട്ടയ്ക്ക് ഭാരം കുറവായിരിക്കും. ഒരു പ്രത്യേകതരം രാസവസ്തു ഉപയോഗിച്ചാണ് വ്യാജ മുട്ടകൾ നിർമ്മിക്കാറുള്ളത്. പാക്കറ്റുകളിൽ നാം വാങ്ങുന്ന മുട്ടകളിൽ സ്ഥിരമായി വ്യാജ മുട്ട ഇടം നേടാറുണ്ട്. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിയ്ക്കുന്ന മുട്ടകളും വിപണിയിൽ ഇന്ന് സുലഭമാണ്.