കൊച്ചി : സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ വിഷ്ണു ഉണികൃഷ്ണനും ബിബിൻ ജോർജും വീണ്ടുമൊന്നിക്കുന്നു. ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന “അപൂർവ്വ പുത്രന്മാർ” എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഇരുവരുടെയും സമാഗമം. സുവാസ് മൂവീസ്, എസ് എൻ ക്രിയേഷൻസ് എന്നിവർ സഹനിർമ്മാതാക്കളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രജിത് ആർ എൽ- ശ്രീജിത്ത് എന്നിവർ ചേർന്നാണ്.
ചിത്രത്തിന്റെ ലോഞ്ചിങ് നടന്നു കഴിഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരുടേയും നിർമ്മാതാക്കളും സംവിധായകരുമുൾപ്പെടെയുള്ള മറ്റ് അണിയറ പ്രവർത്തകരുടേയും സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ ലോഞ്ചിങ്. ശിവ അഞ്ചൽ, രജിത്ത് ആർ എൽ, സജിത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അണിയിച്ചൊരുക്കുന്നത്.
പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുക. ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ, ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.