ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രമായെത്തുന്ന ‘ത്രയം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ട്രെയിലർ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ധ്യാൻ ശ്രീനിവാസനും സണ്ണിവെയ്‌നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ത്രയം. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, കാർത്തിക് രാമകൃഷ്ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഒക്ടോബർ 25 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഗഗനാചാരിക്കു ശേഷം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്.