Kerala Government News

ക്ഷാമബത്ത കുടിശിക 18%; സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് നഷ്ടം 3,60,288 രൂപ വരെ

ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ ജീവനക്കാർക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് ലക്ഷങ്ങൾ. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ 5183 ജീവനക്കാരാണുള്ളത്. സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ വാർഷിക നഷ്ടം 51192 രൂപ മുതൽ 360288 രൂപ വരെയാണ്. കെ.എൻ. ബാലഗോപാൽ ധനമന്ത്രി ആയതിന് ശേഷം മൂന്ന് ഗഡു ക്ഷാമബത്തയാണ് ഇതുവരെ പ്രഖ്യാപിച്ചത്.

2021 ജനുവരി, ജൂലൈ, 2022 ജനുവരി എന്നീ കാലയളവിലെ ക്ഷാമബത്തയാണ് ബാലഗോപാൽ അനുവദിച്ചത്. പ്രഖ്യാപിച്ച മൂന്ന് ഗഡു ക്ഷാമബത്തക്കും അർഹതപ്പെട്ട കുടിശിക ബാലഗോപാൽ നിഷേധിച്ചു. 117 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ഇതുമൂലം നഷ്ടപ്പെട്ടത്. ഇടതുഭരണത്തിൽ 117 ഡി എ കുടിശ്ശിക നിഷേധിച്ചതിലൂടെ മാത്രം 71760 രൂപ മുതൽ 520416 രൂപ വരെയാണ് ജീവനക്കാർക്ക് നഷ്ടപ്പെട്ടത്.

മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശിക പി.എഫിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. ബാലഗോപാൽ ധനമന്ത്രി ആയതിന് ശേഷം ഐഎഎസ് ഐപിഎസ് ജുഡീഷ്യൽ ഓഫീസർമാർ എന്നിവർക്ക് മാത്രമേ ക്ഷാമബത്തക്ക് കുടിശിക നൽകുന്നുള്ളൂ.

ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഒരു വർഷം ഉണ്ടാകുന്ന നഷ്ടം അറിയാം.. തസ്തിക, അടിസ്ഥാന ശമ്പളം, വാർഷിക നഷ്ടം എന്നീക്രമത്തിൽ

Name of PostBasic SalaryAnnual Loss
Special Secretary166800360288
Additional Secretary123700267192
Joint Secretary118100255096
Deputy Secretary107800232848
Under Secretary (HG)95600206496
Under Secretary63700137592
Accounts Officer59300128088
Personal Assistant (HG)59300128088
Office Superintendent (HG)56500122040
Section Officer (HG)56500122040
Section Officer51400111024
Assistant Section Officer4560098496
Assistant Senior Grade4340093744
Computer Assistant (Selection Grade)4560098496
Assistant3930084888
Confidential Assistant Grade I3930084888
Driver (Sr GR)3110067176
Binder Grade II2650057240
Attender2440052704
Office attendant2370051192