Cinema

കില്ലറെ തേടിയുള്ള യാത്ര – മമ്മൂട്ടി ചിത്രം ഡൊമിനിക്ക് ആൻഡ് ദി ലേഡിസ് പഴ്സിൻ്റെ ട്രെയിലർ ഇറങ്ങി

മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.

ആവേശകരമായി രീതിയിൽ ഇറങ്ങിയ ട്രെയ്‍ലർ 2 ലക്ഷം പേരാണ് ഇതുവരെ കണ്ടത്. ട്രെയിലറിന് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഞാൻ പണ്ട് മുതൽ ഇങ്ങനാ, ഒരു തുമ്പ് കിട്ടിയാൽ തുമ്പ വരെ പോകും എന്നാണ് ട്രെയിലറിൽ മമ്മൂട്ടി കഥാപാത്രം പറയുന്നത്.

കില്ലറെ തേടിയുള്ള യാത്രയാണ് സിനിമ എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. വ്യത്യസ്തമായ കുറ്റന്വേഷണ ചിത്രം ആയിരിക്കും സിനിമ എന്നാണ് ആരാധകരുടെ പ്രതീക്ഷ. ജനുവരി 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിൻ്റെ അസിസ്റ്റൻ്റായി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻ‍ഡ് ദ് ലേഡീസ് പഴ്സ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ച

ഡോക്ടർ സുരജ് രാജൻ, ഡോക്ടർ നിരജ് രാജൻ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്.

കാതൽ ദ കോർ, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, ടർബോ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇതിനോടകം റിലിസ് ചെയ്ത ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *