നടൻ ചിയാൻ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമാണ് “വീരധീരശൂരൻ’. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂടും എത്തുന്നുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ വിശേഷങ്ങളെപ്പറ്റി താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“ജീവിതത്തിൽ ആദ്യമായാണ് അത്തരമൊരു രംഗത്തിൽ അഭിനയിക്കുന്നത്. ഒപ്പം അഭിനയിച്ചപ്പോൾ എല്ലാവിധ പിന്തുണകളും വിക്രം നൽകിയിരുന്നു. മേക്കപ്പ് ഇടുമ്പോൾ തനിക്ക് പാഡ് വച്ച് കെട്ടാൻ വിക്രം സഹായിച്ചു. എസ്.ജെ. സൂര്യ സർ സമൂഹ മാധ്യമങ്ങളിലൂടെ ഒരു പതിനെട്ട് മിനിറ്റ് സിംഗിൾ ഷോട്ടിനെ പറ്റി പറഞ്ഞിരുന്നല്ലോ. അത് എന്റെ ജീവിതത്തിൽ ആദ്യത്തെ സംഭവമാണ്. അവരുടെയൊക്കെ ഒപ്പം നിൽക്കുമ്പോൾ നമ്മൾ പഠിച്ചുപോകും. വിക്രം സർ മലയാളത്തിലാണ് നമ്മളോട് സംസാരിക്കുന്നത്. എല്ലാക്കാര്യങ്ങളെപ്പറ്റിയും സംസാരിക്കും. വളരെ നല്ല കെയറിങ് ആണെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു”.
“സിനിമയിൽ എന്റെ കയ്യിൽ വെട്ടു കിട്ടുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിൽ എനിക്ക് പാഡ് വച്ച് കെട്ടുന്നുണ്ട്. വിക്രം ടേക് എടുക്കാൻ നിന്നതാണ്. എനിക്ക് മേക്കപ്പ് ഇടുന്ന സമയത്ത് ഓടി വന്ന് വളരെ നന്നായി പാഡ് വച്ചു കെട്ടി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയിട്ടാണ് ഷോട്ട് എടുക്കാൻ സമ്മതിച്ചത്. ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോൾ വേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞുതരും, ഡയലോഗ് പറയുമ്പോൾ സ്ലാങ് ശരിയാക്കിത്തരും അങ്ങനെ പല സന്ദർഭങ്ങളിലും അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു”.