CinemaNews

അനിരുദ്ധിന്റെ ഗാനങ്ങൾ കേൾക്കണോ ; ഇനി ചിലവേറും

ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഹിറ്റ് സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദർ. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ആരാധകരുടെ മനം കവരാൻ അനിരുദ്ധിന് സാധിച്ചിട്ടുണ്ട്. അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്ന എല്ലാ ഗാനങ്ങളും വമ്പൻ ഹിറ്റാണ്. അതിനാൽ തന്നെ അനിരുദ്ധിന്റെ താരമൂല്യവും ഉയർന്നിട്ടുണ്ട്.

ജവാൻ, ലിയോ, ദേവര, വേട്ടയ്യൻ എന്നീ ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ അനിരുദ്ധിന്റേതായി പുറത്തിറങ്ങിയത്. ഇതിലെ ഗാനങ്ങളെല്ലാം തന്നെ വമ്പൻ ഹിറ്റായിരുന്നു. അതിനാൽ ഇനി മുതൽ പ്രവർത്തിക്കുന്ന സിനിമകളുടെ സ്കെയിൽ അനുസരിച്ച് പ്രതിഫലം കൂട്ടാൻ താരം തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ബജറ്റ് അനുസരിച്ച് 10 മുതൽ 12 കോടി രൂപ വരെ ഇനി അനിരുദ്ധ് പ്രതിഫലം ഈടാക്കിയേക്കും. അതേസമയം, റോക്ക്സ്റ്റാറിന്റെ ഈ നീക്കത്തിന് പിന്നാലെ എ ആർ റഹ്മാൻ, എംഎം കീരവാണി ഉൾപ്പടെയുള്ള പ്രമുഖ സംഗീത സംവിധായകരും തങ്ങളുടെ പ്രതിഫലം വർധിപ്പിക്കാൻ തീരുമാനമായതായി വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *