CinemaSocial Media

‘അൻപോടു കൺമണി’യിലെ കല്യാണപ്പാട്ട് റിലീസ് ചെയ്തു

ലിജു തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ മലയാളചിത്രം ‘അൻപോടു കൺമണി’യുടെ കല്യാണപ്പാട്ട് പുറത്ത്. കല്യാണ വിശേഷങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ ഈ ഗാനത്തിന്റെ വീഡിയോ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷങ്ങളിൽ എത്തുന്നു.

പ്രണയത്തിലൂടെ വിവാഹത്തിലേക്ക് കടക്കുന്ന രണ്ടുപേരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ ആണ് ‘അൻപോടു കൺമണി’യുടെ കഥ. അനീഷ് കൊടുവള്ളിയുടെ തിരക്കഥയിൽ വിപിൻ പവിത്രൻ ക്രിയേറ്റീവ് ഫിഷ് ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നു.

സരിൻ രവീന്ദ്രൻ ഛായാഗ്രഹണവും സുനിൽ എസ്. പിള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകർന്നിരിക്കുന്നു. പ്രദീപ് പ്രഭാകർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ജിതേഷ് അഞ്ചുമന പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു.

മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി താമസയോഗ്യമായ ഒരു വീട് നിർമിച്ച് അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു. ചിത്രം നവംബറിൽ തീയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *