ഹോളിവുഡിൽ തിളങ്ങാൻ തബു; ‘ഡ്യൂൺ പ്രൊഫെസി’യുടെ ട്രെയിലർ പുറത്ത്

നവംബറിൽ സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തും.

Thabu

ബോളിവുഡിന്റെ പ്രിയ നടി തബു പ്രധാന വേഷത്തിൽ എത്തുന്ന ഹോളിവുഡ് വെബ് സീരീസ് ‘ഡ്യൂൺ പ്രൊഫെസി’യുടെ ട്രെയിലർ പുറത്ത്. എച്ച്ബിഒ മാക്സ് ഒരുക്കുന്ന ഈ അത്യുഗ്രൻ സീരിസിലൂടെയാണ് തബു ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. നവംബറിൽ സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തും.

ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച ‘സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍’ എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സീരീസ് ഒരുങ്ങുന്നത്. സിസ്റ്റര്‍ ഫ്രാൻസെസ്ക എന്ന ശക്തമായ കഥാപാത്രമായാണ് തബു സീരീസിൽ അവതരിപ്പിക്കുന്നത്.

‘ഡ്യൂൺ: ദ് സിസ്റ്റര്‍ഹുഡ്’ എന്ന പേരിൽ 2019-ൽ ആരംഭിച്ച പ്രോജക്ടായ ഈ സീരീസ്, ഡെനിസ് വിലെന്യുവിന്റെ ഹിറ്റ് ചിത്രം ‘ഡ്യൂൺ’ന്റെ പ്രീക്വലായിരിക്കും. ഹോളിവുഡ് സീരിസിൽ തബുവിന്റെ ആദ്യ പ്രവേശനമായിരിക്കും ഇത്. എങ്കിലും, 2020-ൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത മീര നായർ സംവിധാനം ചെയ്ത ‘എ സ്യൂട്ടബിള്‍ ബോയ്’ ആയിരുന്നു തബുവിന്റെ ആദ്യ സീരീസ്.

‘ഡ്യൂൺ പ്രൊഫെസി’യുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ, തബുവിന്റെ പുതിയ ലുക്കും അഭിനയവും കാണാനായി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments