
സ്പാനിഷ് ഫുട്ബോൾ കപ്പ് സൗദിയിൽ തന്നെ
അഞ്ചാം തവണയും സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻ്റിന് സൗദി അറേബ്യയിൽ വേദി ഒരുങ്ങുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. 2025 ജനുവരി എട്ട് മുതൽ 12 വരെ ജിദ്ദയിൽ അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റിക് ബിൽബാവോ, റയൽ മല്ലോർക്കക്ക് എന്നീ നാല് ക്ലബുകൾ തമ്മിൽ മാറ്റുരക്കും. നോക്കൗട്ട് സമ്പ്രദായത്തിലാണ് മത്സരം. ജനുവരി എട്ട് വൈകീട്ട് റയൽ മഡ്രിഡും റയൽ മല്ലോർക്കയും ഏറ്റുമുട്ടും. ഒമ്പതിന് ബാഴ്സലോണ, അത്ലറ്റിക് ബിൽബാവോയെ നേരിടും. ഓരോ മത്സരത്തിലെയും വിജയികൾ ജനുവരി 12ന് നടക്കുന്ന ഫൈനലിലേക്ക് മുന്നേറും.
അറിയാം സ്പാനിഷ് സൂപ്പർ കപ്പ്

സ്പാനിഷ് ഫുട്ബോളിലെ ഒരു സൂപ്പർ കപ്പ് ടൂർണമെൻ്റാണ് സൂപ്പർകോപ ഡി എസ്പാന അല്ലെങ്കിൽ സ്പാനിഷ് സൂപ്പർ കപ്പ്. 2019-20 മുതൽ ലാ ലിഗയുടെ വിജയികളും റണ്ണറപ്പുകളും കോപ ഡെൽ റേയിലെ വിജയികളും റണ്ണറപ്പുകളും സ്പാനിഷ് സൂപ്പർ കപ്പിൽ മത്സരിക്കുന്നു. മുമ്പ് രണ്ട് ടീമുകൾ മാത്രമാണ് പങ്കെടുത്തത്.