
പൊന്നാമനയ്ക്ക് വേണ്ടി ; വളകാപ്പ് വിശേഷങ്ങൾ പങ്ക് വച്ച് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് സെലിബ്രിറ്റി കപ്പിളായ മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും . റിയാലിറ്റി ഷോ മത്സരാർത്ഥികളായ കാലം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ താരങ്ങൾ വിവാഹതിരായയിട്ട് ഒരു വർഷം കഴിഞ്ഞു . ഇരുവരും തമ്മിൽ റിയാലിറ്റി ഷോ സമയം മുതൽ തന്നെ പ്രണയത്തിലായിരുന്നു എന്ന് അഭ്യൂഹങ്ങളൊക്കെ വിവാഹ സമയത്ത് ഏറെ ചർച്ചയായിരുന്നു. പക്ഷേ അതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമെന്ന് വ്യക്തമാക്കി പിന്നീട് ഇരുവരും രംഗത്ത് എത്തിയിട്ടുണ്ട്. എങ്കിലും വിവാഹ ശേഷം ഇരുവരും തമ്മിലുള്ള ബന്ധം അത് വളരെ മനോഹമാണ് .
ഇപ്പോയിതാ ഇരുവരും തമ്മിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ചർച്ചയാകുന്നത്. ഏഴ് മാസം ഗർഭിണിയായ മാളവികയുടെ വളകാപ്പ് ചടങ്ങാണ് വിഷയം. യുട്യൂബ് ചാനലിൽ സജീവമായ മാളവിക പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. പ്രസവം അടുക്കുമ്പോൾ നടത്താറുള്ള വളകാപ്പ് ചടങ്ങ് ഭർത്താവിനും കുടുംബത്തിനുമൊപ്പം ആഘോഷമായി നടത്തിയതിന്റെ വീഡിയോയാണ് ചാനലിൽ മാളവിക പങ്കിട്ടത്.

പച്ചയും ഓറഞ്ചും നിറത്തിലുള്ള ഹെവി ബോർഡർ പട്ടു സാരിയുടുത്ത് മാളവിക വളകാപ്പിന് എത്തി. മുല്ലപ്പൂവും കഴുത്തിലും കാതിലും നിറയെ ആഭരണങ്ങളും അണിഞ്ഞ് നവ വധുവിനെപ്പോലെ അതീവ സുന്ദരിയായിരുന്നു ചടങ്ങിൽ മാളവിക. ഒലിവ് ഗ്രീൻ നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു തേജസിന്റെ വേഷം. മാളവികയുടെ കയ്യിൽ കുപ്പിവളകൾ അണിയിച്ച് കൊടുക്കുന്ന തേജസിനേയും വീഡിയോയിൽ കാണാം. വളകാപ്പ് വീഡിയോ വൈറലായതോടെ ആരാധകർ പാരന്റ്ഹുഡിലേക്ക് കടക്കാൻ പോകുന്ന മാളവികയ്ക്കും തേജസിനും ആശംസകൾ നേർന്ന് എത്തി.
