മഹാരാഷ്ട്ര: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. മന്ത്രിമാരും എംഎല്‍മാരുമുള്‍പ്പെടെ പ്രമുഖരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അണി നിരക്കുന്നത്. ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്,സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ നാഗ്പൂര്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ മകളും രാജ്യ സഭാംഗവുമായ ശ്രീജയ ചവാന്‍ തുടങ്ങി പ്രമുഖ വ്യക്തികളുടെ പട്ടിക നീളുകയാണ്.
മഹാരാഷ്ട്ര നിയമസഭയില്‍ 288 സീറ്റുകളാണുള്ളത്. ഇതില്‍ ബിജെപി 160 സീറ്റുകളില്‍ മത്സരിക്കും. ബാക്കിയുള്ള സീറ്റുകളില്‍ സഖ്യകക്ഷികളായ ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയുമാണ് മത്സരിക്കുന്നത്. തന്‍രെ ഭാഗ്യ സീറ്റായ നാഗ്പൂരില്‍ നിന്നാണ് ഫഡ്നാവിസ് മത്സരിക്കുന്നത്. 2009മുതല്‍ അതാണ് ദേവേന്ദ്രയുടെ പതിവ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയിലെ പാര്‍ലമെന്റ് സീറ്റിനാണ് മത്സരിക്കുന്നത്.
നാഗ്പൂര്‍ ജില്ലയിലെ കാംതിയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ മത്സരിക്കുന്നത്. നിലവിലെ സംസ്ഥാന മന്ത്രി സുധീര്‍ മുന്‍ഗന്തിവാറിനെ ബല്ലാര്‍പൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നു. കേന്ദ്രമന്ത്രി റാവുസാഹെബ് ദന്‍വെയുടെ മകന്‍ സന്തോഷ് ഭോകര്‍ദാനില്‍ മത്സരിത്തിനുണ്ട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ മകള്‍ ശ്രീജയ ഭോക്കറില്‍ നിന്നാണ് മത്സരിക്കുന്നത്. കൂടാതെ, സംസ്ഥാന മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍, സുഭാഷ് ദേശ്മുഖ്, മുന്‍ കേന്ദ്രമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് എന്നിവരുള്‍പ്പടെ 99 പേര്‍ പട്ടികയിലുണ്ട്.