Kerala

ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് ; കാസർകോട് ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി

കാസർകോട് : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി. കാസർകോട് ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയ്‌ക്കെതിരെ പരാതികൾ കുന്നു കൂടുന്നു . കർണാടക എക്‌സൈസിൽ ജോലി വാഗ്ദാനം ചെയ്ത് ബാഡൂർ സ്വദേശിയിൽ നിന്ന് 1 ലക്ഷം രൂപ സച്ചിത തട്ടിയെടുത്തതായുള്ള റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പരാതികൾ ഓരോന്നായി വരാൻ തുടങ്ങിയത്. പല തരത്തിൽ ഇവർ ആളുകളെ തട്ടിപ്പിന് ഇരയാക്കി എന്നാണ് വിവരം .

മഞ്ചേശ്വരം, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലാണ് പുതിയ പരാതികൾ രജിസ്റ്റർ ചെയ്തത്. കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ദേലംപാടി സ്വദേശി സുചിത്രയിൽ നിന്നും സച്ചിത പണം തട്ടിയെടുത്തു. 7,31,500 രൂപയാണ് അദ്ധ്യാപികയായി നിയമനം നൽകാമെന്ന് പറഞ്ഞ് ഇവർ തട്ടിയെടുത്തത്.

ജനുവരി മുതൽ ജൂൺ വരെ സച്ചിതയ്‌ക്ക് അടവുകളായി പണം നൽകുകയായിരുന്നുവെന്ന് സുചിത്രയുടെ പരാതിയിൽ പറയുന്നു. അതേസമയം തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സച്ചിത മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *