NationalPolitics

ഡല്‍ഹി സ്‌ഫോടനം, ഉത്തരവാദിത്വം ബിജെപിക്കെന്ന് മുഖ്യമന്ത്രി അതിഷി

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ നടന്ന സ്‌ഫോടനത്തില്‍ ബിജെപിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി. ഇന്ന് രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ സ്‌കൂളിന്‍രെ മതില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഡല്‍ഹിയുടെ ക്രമസാമാധാന നിലയെ പറ്റിയും അതില്‍ ബിജെപിയുടെ പങ്കിനെ പറ്റിയുമാണ് മുഖ്യമന്ത്രി അതിഷി വ്യക്തമാക്കിയത്.

സ്‌ഫോടനം ഡല്‍ഹിയുടെ ക്രമസമാധാന നിലയുടെ സാക്ഷ്യമാണെന്നും അധോലോക സമാനമാണ് ഇന്നത്തെ ഡല്‍ഹിയെന്നും അതിഷി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനാണ് ഇതിന് ഉത്തരവാദിത്വം. തുറസ്സായ സ്ഥലത്ത് വെടിയുതിര്‍ക്കുന്നതും ഗുണ്ടാസംഘങ്ങള്‍ കവര്‍ച്ച ചെയ്യുന്നതുമെല്ലാം നിത്യ സംഭവങ്ങളായി മാറി. ഇത് ഡല്‍ഹിയുടെ ക്രമസാമാധാന നില പൂര്‍ണ്ണമായും തകിടം മറിക്കുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *