കണ്ണൂര്‍: യാത്ര അയപ്പ് ചടങ്ങിലേയ്ക്ക് ദിവ്യയെ ക്ഷണിച്ചിരുന്നില്ലായെന്ന് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്. യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് കലക്ടര്‍ ജോയിന്റ് കമ്മീഷണര്‍ക്കാണ് കളക്ടര്‍ മൊഴി നല്കി. മാത്രമല്ല, നവീന്രെ യാത്ര അയപ്പ് സമയം മാറ്റിയില്ലായിരുന്നുവെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ശരിയാണെന്ന് സ്റ്റാഫ് കൗണ്‍സിലും സ്ഥിരീകരിച്ചു.
മുന്‍കൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളും എ.ഗീതയോട് വ്യക്തമാക്കിയത്. രണ്ടു ദിവസത്തിനകം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അതേസമയം, പി.പി ദിവ്യ അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്കാന് സാവകാശം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദിവ്യ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ കോടതി പരിഗണിക്കും.