ഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്‍രെ തോത് വളരെയധികം ഉയര്‍ന്നിരിക്കുകയാണ്. അതിന്‍രെ ഏറ്റവും വലിയ ഉദാഹരണമാണ് യമുന നദിയില്‍ വിഷലിപ്തമായ നുരകള്‍ പൊങ്ങിയതായി കണ്ടെത്തിയത്. കാളിന്ദി കുഞ്ച് മേഖലയിലാണ് കൂടുതലായി ഇത്തരം പതകള്‍ നിറഞ്ഞിരിക്കുന്നത്. അക്ഷര്‍ധാം, ആനന്ദ് വിഹാര്‍ എന്നീ പ്രദേശങ്ങളില്‍ അന്തരീക്ഷ മലിനീകരണ തോത് വളരെ ഉയര്‍ന്ന അളവിലാണ് ഉള്ളത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍രെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് ക്രമാതീതമായി കൂടുകയാണ്. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിരിക്കുകകയാണ്. എഎപി സര്‍ക്കാരിന്‍രെ ഉത്തരവാദിത്വമില്ലായ്മയും ഭരണത്തിന്‍രെ പോരായ്മയുമാണ് കാരണമെന്ന് ബിജെപി കുറ്റപ്പെടുത്തി.
ഭരണകക്ഷിയായ എഎപി സര്‍ക്കാര്‍ ഡല്‍ഹിയിലെ വെള്ളവും വായുവും വിഷലിപ്തമാക്കി. അരവിന്ദ് കെജ്രിവാളിന്റെ വിഷ രാഷ്ട്രീയമാണ് ഇതിന് കാരണമെന്ന് ഷെഹ്സാദ് പൂനവല്ല അഭിപ്രായപ്പെട്ടു. മാത്രമല്ല, കേജ് രിവാളും പാര്‍ട്ടിയിലെ മറ്റ് നേതാക്കളും യമുനയിലിറങ്ങി കുളിക്കാനും അദ്ദേഹം വെല്ലുവിളിച്ചു.