National

12 വര്‍ഷം മുന്‍പ് കുടുങ്ങിയ കത്രിക 45 കാരിയുടെ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തു

സിക്കിം: ഓപ്പറേഷന്‍ നടത്തുമ്പോള്‍ ഡോക്ടര്‍മാരുടെയും മറ്റും അശ്രദ്ധ മൂലം വയറിനകത്ത് കുടുങ്ങുന്ന പല ഉപകരണങ്ങളും പിന്നീട് അത് വഹിച്ചുകൊണ്ട് നടക്കുന്നവരുടെ ബുദ്ധിമുട്ടുകളും നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതാണ്. ഇപ്പോഴിതാ സിക്കിമില്‍ 45 കാരി വയറ്റില്‍ കത്രിക ചുമന്നത് 12 കൊല്ലത്തോളമാണ്. കേട്ടാല്‍ വിശ്വസിക്കാനാവുന്നതല്ലെങ്കിലും സംഭവം സത്യമാണ്. ഒരു കത്രിക മുഴുവനായിട്ടുമാണ് മധ്യവയസ്‌കയുടെ വയറില്‍ കുടുങ്ങിയത്.2012ല്‍ നടന്ന ഒരു അപ്പെൻഡിസൈറ്റിസ്സ് ഓപ്പറേഷനിലാണ് കത്രിക ഇവരുടെ വയറില്‍ എത്തിയത്.

കുറച്ച് വര്‍ഷങ്ങളായി കഠിനമായ വയറു വേദന അനുഭവപ്പെട്ട ഇവര്‍ ചികിത്സിക്കാത്ത ഡോക്ടര്‍മാരോ ചെയ്യാത്ത മരുന്നോ ഇല്ലായിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. ഒടുവില്‍ ഈ മാസം ആദ്യം 45 കാരിയും കുടുംബവും ഒരു ആശുപത്രി യിലെത്തി പരിശോധിച്ചപ്പോഴാണ് എക്‌സറേയില്‍ അടിവയറ്റിനുള്ളില്‍ തറച്ച് നില്‍ക്കുന്ന നിലയില്‍ കത്രിക കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ക്ക് ശസ്ത്രക്രിയ നിശ്ചയിക്കുകയും അത് നടത്തി കത്രിക പുറത്തെടുക്കുകയുമായിരുന്നു. രോഗി നിലവില്‍ സുഖം പ്രാപിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *