CinemaNews

മെലിഞ്ഞുണങ്ങി പ്രിയങ്ക ചോപ്ര ; ചിത്രങ്ങൾ വൈറൽ

ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തീരെ മെലിഞ്ഞ് വണ്ണം കുറഞ്ഞ ലുക്കിലാണ് താരത്തെ കാണാനാകുക. കൂടാതെ മുഖത്തിന്റെ ആകൃതിയിലും ചില വ്യത്യാസങ്ങൾ വന്നിട്ടുണ്ട്.

ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് ചോദ്യങ്ങളുമായി രംഗത്തെത്തുന്നത്. നടി എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയനായോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം, ഹോളിവുഡില്‍ ഇന്ന് തിരക്കേറിയ നടിയാണ് പ്രിയങ്ക ചോപ്ര. അതിനാൽ തന്നെ ബോളിവുഡ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ട് അഞ്ച് വർഷം കഴിഞ്ഞു. ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ദ് ബ്ലഫ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *