തിരുവനന്തപുരം: എഡിഎം നവീന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യക്കെതിരെ നടപടി വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടക്കുന്നതിനാലാണ് പാര്‍ട്ടി ഇത്തരം ഒരു തീരുമാനം കൈകൊണ്ടത്. മാത്രമല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കം ചെയ്തത് ശരിയായ നടപടിയാണെന്ന് പാര്‍ട്ടി വ്യക്തമാക്കി.
യാത്ര അയപ്പ് ചടങ്ങില്‍ ഒരു വ്യക്തിയെ പറ്റി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തേണ്ടിയിരുന്നില്ലായെന്നും ദിവ്യ ചെയ്തത് വളരെ മോശമാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, മരണത്തില്‍ അന്വേഷണം വേണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. നവീന്റെ മരണത്തില്‍ നീതി വേണമെന്നും തങ്ങള്‍ അദ്ദേഹത്തിന്‍രെ കുടുംബത്തിനൊപ്പം ദുഖത്തില്‍ പങ്കു ചേരുകയാണെന്നും വാര്‍ത്തക്കുറിപ്പില്‍ ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു.
ദിവ്യയ്‌ക്കെതിരെ കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച്ചയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. യാത്ര അയപ്പ് ചടങ്ങില്‍ പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്ന് പി.പി. ദിവ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.