അടിയോടടി, തിരിച്ച് കയറാൻ ഇന്ത്യ; സർഫറാസിന് തകർപ്പൻ സെഞ്ച്വറി

ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്തായി നാണക്കേടിൻ്റെ റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്.

എറിഞ്ഞിടാൻ ന്യൂസിലാൻഡിന് അറിയാമെങ്കിൽ നല്ല അസ്സലായി തിരിച്ചടിക്കാൻ ഇന്ത്യയ്ക്കുമറിയാം. ചിന്നസ്വാമിയിൽ ഇന്ത്യ തിരിച്ചു കയറുകയാണ്. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്ന് സർഫറാസ് ഖാൻ.

മൂന്നാം ദിനം 70 റൺസുമായി ക്രീസിലുണ്ടായിരുന്ന താരം ഏകദിന സ്റ്റൈലിൽ റണ്ണടിച്ച് അതിവേഗം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. നാലാം ടെസ്റ്റ് കളിക്കുന്ന താരത്തിൻ്റെ കന്നി സെഞ്ച്വറിയാണിത്. നേരത്തെ മൂന്ന് അർധ സെഞ്ച്വറി നേടിയിട്ടുള്ള സർഫറാസ് ന്യൂസിലാൻഡിനെതിരെ ആദ്യ ഇന്നിങ്സിൽ ഡക്കായി മടങ്ങിയിരുന്നു.

മൂന്നാംദിനം കിവീസിനെ 402 റൺസിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 59 ഓവർ പിന്നിടുമ്പോൾ മൂന്നിന് 280 റൺസെന്ന നിലയിലാണ്. 119 പന്ത് നേരിട്ട് മൂന്ന് സിക്സും 14 ഫോറുമടക്കം 106 റൺസുമായി ക്രീസിലുള്ള സർഫറാസിന് കൂട്ടായി 11 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണുള്ളത്. ഇപ്പോഴും ന്യൂസിലാൻഡിനേക്കാൾ 76 റൺസ് പിറകിലാണ് ഇന്ത്യ. ഓപണർ യശ്വസ്വി ജയ്സ്വാൾ (35), അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ (52), സൂപ്പർ താരം വിരാട് കോഹ്ലി (70) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments