പാലക്കാട് : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടിവിട്ടു. പാലക്കാട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ പേരിൽ എതിരഭിപ്രായമുണ്ടെന്ന് പറഞ്ഞാണ് എ.കെ. ഷാനിബ് പാർട്ടി വിടുന്നു എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. വാർത്താ സമ്മേളനത്തിലാണ് പാർട്ടിവിടുന്ന കാര്യം ഷാനിബ് വ്യക്തമാക്കിയത്.
കോൺഗ്രസ് നേതാക്കൾ ഇങ്ങനെ പോകുകയാണെങ്കിൽ പാർട്ടിയുടെ അവസ്ഥ പരിതാപകരമാകുമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും ഷാനിബ് പറഞ്ഞു. ആരുടെ തീരുമാനത്തിലാണ് പാലക്കാട് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്ന് മനസിലാകുന്നില്ലെന്നും ഷാനിബ് പറഞ്ഞു. അതേ സമയം കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് സോഷ്യൽ മീഡിയ കൺവീനറായിരുന്ന പി സരിനും പാർട്ടി വിട്ടത്.