
InternationalNews
ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് ആശുപത്രി വിടും; രണ്ട് മാസത്തെ വിശ്രമം അനിവാര്യമെന്ന് ഡോക്ടർമാർ
ഒരു മാസത്തിലേറെയായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും.ഉച്ചയ്ക്കായിരിക്കും ഡിസ്ചാർജ് ചെയ്യുക. ശ്വാസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡിസ്ചാർജിന് മുന്നോടിയായി വിശ്വാസികള്‍ക്ക് ആശീർവാദം നല്‍കും. ആശുപത്രിയുടെ ജാലകത്തിങ്കല്‍ നിന്നായിരിക്കും വിശ്വാസികള്‍ക്ക് ആശീർവാദം നല്‍കുകയെന്ന് വത്തിക്കാൻ അറിയിച്ചു.
ആരോഗ്യനില മെച്ചപ്പെട്ട മാർപാപ്പയ്ക്ക് വത്തിക്കാനില്‍ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്നും മെഡിക്കല്‍ സംഘത്തില്‍പ്പെട്ട ഡോക്‌ടർ അറിയിച്ചു.