കൊച്ചി : വയനാട് ദുരന്ത പശ്ചാത്തത്തിൽ കേരളത്തിന് നൽകേണ്ടുന്ന ധനസഹായത്തിന് വേണ്ടിയുള്ള നടപടി പുരോഗമിക്കുകയാണ്. സഹായം വൈകാതെ കേരളത്തിന് കൈമാറുമെന്നറിയിച്ച് കേന്ദ്രം ഹൈക്കോടതിയിൽ. നിലവിൽ വിവധ ഘട്ടങ്ങളിലായി കേരളത്തിന് വേണ്ടി രണ്ട് വർഷത്തിനിടെ 782 കോടി രൂപ ധനസഹായം അനുവദിച്ചു കഴിഞ്ഞു എന്നും കേന്ദ്രമറിയിച്ചു.
ഈ തുക ഏതൊക്കെ പദ്ധതികളിൽ ഉപയോഗിച്ചുവെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാനത്തോട് കോടതി നിർദേശിച്ചു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സഹായധനം അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ദേശീയ ദുരന്തനിവാരണ നിധിയിൽനിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് എപ്പോൾ നൽകാനാകുമെന്നതുൾപ്പെടെ അറിയിക്കാനാണ് കോടതി നിർദേശിച്ചത്. ഇതിന്റെ ഭാഗമായാണ് കേരളത്തിന് വയനാട് ദുരന്തത്തിന്റെ പേരിൽ നൽകേണ്ടുന്ന ധന സഹാത്തിന്റെ നടപടിയെ കുറിച്ച് കോടതിയിൽ കേന്ദ്രം വിശദീകരണം നൽകിയത്. കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.